എന്താണ് എല്‍.കെ. അദ്വാനി ഇന്ത്യന്‍ എക്സ്പ്രസ് അഭിമുഖത്തില്‍ അടിയന്തരാവസ്ഥയെക്കുറിച്ചു പറഞ്ഞത്? 1975ല്‍ അടിയന്തരാവസ്ഥ കൊണ്ടുവന്ന ജനവിരുദ്ധ ശക്തികള്‍ പൂര്‍വാധികം ശക്തിയോടെ ഭാരതത്തില്‍ നിലനില്ക്കുകയും ഭരണഘടനാപരവും നിയമപരവുമായ സുരക്ഷിതത്വത്തെ മറികടന്നുകൊണ്ട് ആ കറുത്ത ശക്തികള്‍ സജീവമായി അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.
അദ്വാനി മോദി സര്‍ക്കാരിനെതിരെയാണ് വിരല്‍ ചൂണ്ടുന്നത് എന്നാണു തല്‍പ്പരകക്ഷികളുടെ വ്യാഖ്യാനം. കുരങ്ങന്മാര് എന്തറിയുന്നു വിഭോ! മോദി സര്‍ക്കാര്‍ എങ്ങനെ അല്ലെങ്കില്‍ എന്തുകൊണ്ട് അടിയന്തരാവസ്ഥ കൊണ്ടുവരും എന്നാണ് അദ്വാനിജിക്ക് പറയാന്‍ കഴിയുക! 1978ല്‍ ഭരണഘടനയുടെ നാല്‍പ്പത്തിനാലാമത് ഭേദഗതി പാര്‍ലമെന്റില്‍ പാസ്സാക്കിയ സര്‍ക്കാരിലെ ഒരു പ്രധാന വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി ആയിരുന്നില്ലേ അദ്ദേഹം?അദ്ദേഹത്തിനറിയില്ലേ ഭരണഘടനയിലെ വകുപ്പ് 352 അന്ന് എപ്രകാരമാണ് ഭേദഗതി ചെയ്തിരിക്കുന്നത് എന്ന്? യുദ്ധം, വിദേശാക്രമണം, സായുധ ലഹള എന്ന മൂന്ന് കാരണങ്ങളാലേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പാടുള്ളൂ എന്ന് അദ്ദേഹത്തിനു നല്ല വണ്ണം അറിയാവുന്നതാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: