മോദി സര്‍ക്കാര്‍ @ 1

Sunday 21 June 2015 10:11 pm IST

സ്ത്രീകളില്‍ സാമ്പത്തിക, സാമൂഹ ശാക്തീകരണം ലക്ഷ്യമിട്ട് സ്വയം പ്രതിരോധ വൈദഗ്ധ്യത്തോടൊപ്പം വാണിജ്യ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള പരിശീലനത്തിന് തുടക്കമിട്ടു. പ്രധാനമായും ശൂചീകരണ തൊഴിലാളികളേയും അവരുടെ ആശ്രിതരേയും ഉദ്ദേശിച്ച് എന്‍എസ്‌കെഎഫ്ഡിസിയാണ് ഈ കോഴ്‌സ് ആരംഭിച്ചത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഡിനോട്ടിഫൈഡ്, നോമാഡിക് ആന്‍ഡ് സെമി നോമാഡിക് ട്രൈബ്‌സ് രൂപീകരിച്ചു ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്ത് ബധിര കോളേജുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്‌കീം ജനുവരിയില്‍ അവതരിപ്പിച്ചു. കേഴ്‌വി തകരാറുള്ള കുട്ടികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനും തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസത്തിലൂടെ മികച്ച ജീവിത നിലവാരത്തിലെത്തുന്നതിനും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.