മിര്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം മോശമാകാന്‍ കാരണം താനാണെങ്കില്‍ നായകസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് മഹേന്ദ്ര സിംഗ് ധോണി. ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിന മത്സരം പരാജയപ്പെട്ടതിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധോണി.
ബംഗ്ലാദേശിനോട് ആറ് വിക്കറ്റിന് തോറ്റ ഇന്ത്യ പറമ്പര അടിയറ വച്ചിരുന്നു. ഇത് ആദ്യമായാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ഒരു പരമ്പര സ്വന്തമാക്കുന്നത്. ഞാന്‍ ക്രിക്കറ്റ് ശരിക്കും ആസ്വദിക്കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മോശം പ്രകടനം ഉണ്ടായാല്‍ അതിന് നായകനെന്ന നിലയില്‍ ഞാന്‍ തന്നെയാണ് ഉത്തരവാദി. എന്നെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ഇന്ത്യന്‍ ടീമിനു ഗുണം ചെയ്യുമെങ്കില്‍ ഞാന്‍ അതിന് തയ്യാറാണ്.
നായക സ്ഥാനത്ത് നിന്ന് മാറി കളിക്കാരനെന്ന നിലയില്‍ ടീമില്‍ തുടരുന്നതില്‍ സന്തോഷമേ ഉള്ളൂ. ഇന്ത്യയുടെ വിജയം ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് നായകസ്ഥാനത്തിനു ഞാന്‍ പ്രസക്തി കല്‍പ്പിക്കുന്നില്ലെന്നും ധോണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: