ന്യൂദല്‍ഹി: യോഗ നായ്ക്കളുടെ ശരീര ചലനം പോലെയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യെച്ചൂരിയുടെ ട്വീറ്റ് വന്‍ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയതും. വലിയ രോഷമാണ് ട്വീറ്റുകളില്‍ യെച്ചൂരിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.
യോഗവ്യായാമം നായ്ക്കളുടെ ശരീരചലനത്തില്‍ കാണാമെന്നാണ് യെച്ചൂരി അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് പറഞ്ഞത്.ഭുവനേശ്വറില്‍ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയിലാണ് യെച്ചൂരി യോഗയെ അധിക്ഷേപിച്ചത്. നായ് എഴുന്നേല്ക്കുമ്പോള് മുന്‍കാലുകളും പിന്‍കാലുകളും നീട്ടും, ദീര്‍ഘശ്വാസം വലിക്കും, യെച്ചൂരി പറഞ്ഞു. യോഗ പ്രചരിപ്പിക്കാനുള്ള പരിപാടി ഹിന്ദുത്വ അജണ്ടയാണെന്നും യെച്ചൂരി പറഞ്ഞു. മുന്‍കാലത്ത് ഏകാധിപതികള്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
യെച്ചൂരിയെ കളിയാക്കി പ്രമുഖ പത്രപ്രവര്ത്തകന് സ്വപന്‍ദാസ് ഗുപത് ട്വീറ്റ് ചെയ്തു, യോഗയെപ്പറ്റി സഖാവിനുള്ള ഉള്‍ക്കാഴ്ച!!
ചൈനയില്‍ മഴപെയ്താലും ഭാരതത്തില്‍ കുടപിടിക്കുന്നയാളാണ് യെച്ചൂരിയെന്നാണ് വിസ്മയ് എന്നയാള്‍ ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: