ന്യുയോര്‍ക്ക്: ഐക്യരാഷ്ട്രസഭ കലണ്ടറിലേക്ക് ഭാരതം അമൂല്യമായ നിധിയാണ് യോഗ ദിനത്തിലൂടെ നല്‍കിയതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. ഭാരതവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് ഇതിനായി മുന്‍കൈ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ടൈംസ്ക്വയറില്‍ നടന്ന പരിപാടിയില്‍ ഏതാണ്ട് 15000 പേരാണ് പങ്കെടുത്തത്.
ബാന്‍ കി മൂണ്‍ ഭാരതം സന്ദര്‍ശിച്ച അവസരത്തില്‍ യോഗ പരിശീലിച്ചിരുന്നു. ഭാരത നയതന്ത്രജ്ഞനും ബാന്‍ കി മൂണിന്റെ മ്യാന്മറിലെ ഉപദേശകനുമായ വിജയ് നമ്പ്യാരാണ് യോഗാപാഠങ്ങള്‍ മൂണിന് പകര്‍ന്ന് നല്‍കിയത്. അതുകൊണ്ടുതന്നെ യോഗ ദിനത്തില്‍ വളരെ എളുപ്പം യോഗാസനങ്ങള്‍ ചെയ്യുവാന്‍ കഴിഞ്ഞതായി മൂണ്‍ പറഞ്ഞു. സ്ത്രീ പരുഷ ഭേദമന്യേ എല്ലാവരും യോഗയിലൂടെ ചെറുപ്പമായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
71കാരനായ താനും ഭാര്യയും ശ്രീ ശ്രീ രവിശങ്കറുടെ നേതൃത്വത്തില്‍ യോഗ അവതരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. യോഗ നമുക്ക് ആരോഗ്യപരമായും ആത്മീയപരവുമായ അനുഭവമാണ് പ്രധാനം ചെയ്യുന്നത്. മാനവരാശിക്ക് സൗഹാര്‍ദ്ദപരമായ ബന്ധങ്ങളാണ് ഇത് നല്‍കുന്നതെന്നും മൂണ്‍ പറഞ്ഞു.
ധാര്‍മ്മിക മൂല്യത്തില്‍ മുഴുവന്‍ മാനവരാശിയുമാണ് യോഗ ആഘോഷിച്ചതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: