ന്യൂദല്‍ഹി: യോഗയെക്കുറിച്ചും യോഗദിനാചരണത്തെക്കുറിച്ചുള്ള നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ ബ്രസില്‍ പ്രസിഡന്റ് ദില്‍മ റൂഫഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിരേഖപ്പെടുത്തി. ഉത്സാഹത്തോടെ യോഗദിനാചരണത്തില്‍ ജനങ്ങള്‍ പങ്കെടുക്കുന്നതാണ് കണ്ടത്. ഇതവരുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ പ്രചോദനമേകുമെന്നും റൂഫസ് പറഞ്ഞു. ബ്രസീലിയന്‍ ജനത യോഗ അഭ്യസിക്കും. ഇതിലൂടെ ജനങ്ങള്‍ക്ക് സൗഹാര്‍ദ്ദവും നല്ല ജിവിതചര്യയുമുണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: