കാലവര്‍ഷം: വയനാട്ടില്‍ 156 വീടുകള്‍ തകര്‍ന്നു

Monday 22 June 2015 9:08 pm IST

കല്‍പ്പറ്റ: കാലവര്‍ഷത്തില്‍ വയനാട്ടില്‍ 156 വീടുകള്‍ തകര്‍ന്നു. 23.37 ഹെക്ടറിലായി 6,138 കര്‍ഷകര്‍ക്ക് വിളനാശമുണ്ടായി. സര്‍ക്കാര്‍ കണക്ക് പ്രകാരം ഇവര്‍ക്ക് 5,53,47,375 രൂപ നഷ്ടപരിഹാരം നല്‍കണം. 88 ലക്ഷം രൂപ വീട് തകര്‍ന്നതിനെതുടര്‍ന്ന് നഷ്ടമുണ്ടായി. വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍ ചാര്‍ജ്ജ് ചെയ്യാനാകാത്തതിനാല്‍ മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയിലെ സര്‍വ്വീസുകള്‍ ഇന്നലെ തടസപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.