സുരേഷ്പ്രഭു ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ്പ്രഭു ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു ചിത്രം – ജന്മഭൂമി
കോട്ടയം: കേന്ദ്ര റെയിവേ മന്ത്രി സുരേഷ്പ്രഭു കുടുംബസമേതം ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ദര്‍ശനം നടത്തി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. മഹാദേവക്ഷേത്രത്തിലും കൃഷ്ണന്കോവിലിലും ദര്‍ശനം നടത്തുകയും വഴിപാടു നടത്തുകയും ചെയ്തു.
കേന്ദ്രമന്ത്രിയെ ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് സന്ദര്‍ശിച്ചു. ശബരിമല തീര്‍ത്ഥാടനകാലത്ത് എല്ലാ ട്രെയിനുകളും ഏറ്റുമാനൂരില്‍ നിര്‍ത്തണമെന്ന് ജില്ലാ പ്രസിഡന്റ് മന്ത്രിയോട് ആവശ്യപ്പെട്ടു.
വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അറിയിച്ചു. ഏറ്റുമാനൂര്‍ ക്ഷേത്രദര്‍ശനം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കണമെന്ന ജില്ലാ പ്രസിഡിന്റെ ആവശ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും സുരേഷ്പ്രഭു പറഞ്ഞു.