ലണ്ടന്‍: ഏജിയോണ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ ബ്രിട്ടീഷ് താരം ആന്‍ഡി മുറെ വിംബിംള്ഡണിനുള്ള തയ്യാറെടുപ്പ് ഗംഭീരമാക്കി. കലാശക്കളിയില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്ഡേഴ്സനെയാണ് മുറെ തകര്‍ത്തത് (6-3, 6-4). ക്യൂന്‍സ് ക്ലബ്ബില്‍ മുറെ ജയിക്കുന്നത് ഇതു നാലാം തവണ. വമ്പന്‍ സര്‍വുകള്‍ക്ക് വിഖ്യാതനായ ആന്‍ഡേഴ്സനെതിരെ മുറെ ഇത്ര അനായാസം ജയിച്ചുകയറുമെന്ന് ആരും കരുതിയില്ല. പക്ഷേ, മുറെയുടെ ഡ്രോപ്പുകളും ലോബുകളും പ്രതിരോധിക്കാനാവാതെ ആന്ഡേഴ്സന് റാക്കറ്റ് മടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: