ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മറഡോണ

Monday 22 June 2015 10:00 pm IST

ബ്യൂണസ് അയേഴ്‌സ്: ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മറഡോണയുമായി അടുത്ത ബന്ധമുള്ള ഉറുഗൈ്വന്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വിക്ടര്‍ മൊറാലസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫിഫ അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുമെന്നു മറഡോണ പറഞ്ഞു. അക്കാര്യം എല്ലാവരെയും അറിയിക്കാന്‍ എന്നെ ചുമതലപ്പെടുത്തുകയും ചെയ്തു, മൊറാലസ് ട്വീറ്റ് ചെയ്തു. ഫിഫ തെരഞ്ഞെടുപ്പില്‍ മറഡോണ മത്സരിക്കണമെന്ന് വെനസ്വലെ പ്രസിഡന്റ് നിക്കോളസ് മഡൂറോയും അഭിപ്രായപ്പെട്ടിരുന്നു. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, തുടര്‍ച്ചയായി അഞ്ചാം തവണയും വിജയിച്ച സെപ് ബ്ലാറ്ററുടെ രാജിയെ തുടര്‍ന്നാണ് ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും വോട്ടെടുപ്പ് വേണ്ടിവന്നത്. ബ്രസീലിയന്‍ ഇതിഹാസം സീക്കോയും മത്സരാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. ലൈബീരിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ മൂസ ബിലിറ്റിയാണ് മത്സരരംഗത്തുള്ള മറ്റൊരാള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.