പ്രൊഫ. കെ. നാരായണക്കുറുപ്പ് അനുസ്മരണം 26ന്

Monday 22 June 2015 10:34 pm IST

കറുകച്ചാല്‍: അര നൂറ്റാണ്ടു കാലം കേരള രാഷ്ട്രീയത്തിലും നിയമ സഭയിലും നിറസാന്നിദ്ധ്യമായിരുന്ന മുന്‍ ഗതാഗത എക്‌സൈസ് വകുപ്പു മന്ത്രിയും ഡപ്യൂട്ടി സ്പീക്കറുമായിരുന്ന പ്രൊഫ. കെ.നാരായണക്കുറുപ്പിന്റെ രണ്ടാം ചരമവാര്‍ഷികം 26ന് വൈകുന്നേരം 3ന് കറുകച്ചാല്‍ ശ്രീനികേതന്‍ ഓഡിറ്റോറിയത്തില്‍ ആചരിക്കും. പ്രൊഫ.കെ.നാരായണക്കുറുപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള 2015 ലെ പുരസ്‌കാരം നെത്തല്ലൂര്‍ ജ്യോതിര്‍മയി ബാലികാ സദനത്തിന് നല്‍കും. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള മലയാളത്തിലെ ഏക പരിസ്ഥിതി ജേണലായ ഇലയുടെ പ്രകാശനവും അനുസ്മരണ സമ്മേളനവും നടക്കും. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച രണ്ടു സ്‌കൂളുകള്‍ക്ക് ആദരവും അര്‍പ്പിക്കും. ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും മന്ത്രി കെ.പി മോഹനന്‍ നിര്‍വ്വഹിക്കും. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയാ മെത്രാപ്പൊലിത്താ പുരസ്‌കാര സമര്‍പ്പണം നടത്തും. ജ്യോതിര്‍മയി ബാലികാസദനം സെക്രട്ടറി എന്‍.ഇ ജയപ്രകാശ് പുരസ്‌കാരം എറ്റുവാങ്ങും. കറുകച്ചാല്‍ പഞ്ചായത്തു പ്രസിഡന്റ് സുലോജന മധു, നെടുംകുന്നം പഞ്ചയാത്തു പ്രസിഡന്റ് ശശികലാനായര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉഷാ വിജയന്‍, പ്രൊഫ. പി. സതീഷ് ചന്ദ്രന്‍ നായര്‍ എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തും. ഡോ. എന്‍. ജയരാജ് എം.എല്‍.എ സ്വാഗതവും കറുകച്ചാല്‍ പഞ്ചായത്ത് മെമ്പര്‍ എന്‍. ജയപ്രകാശ് നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.