കൊല്‍ക്കത്ത: മദര്‍ തെരേസയുടെ പിന്‍ഗാമിയും മിഷനറീസ് ഒഫ് ചാരിറ്റി മുന്‍ മദര്‍ സുപ്പീരിയറുമായ സിസ്റ്റര്‍ നിര്‍മല എന്ന നിര്‍മല ജോഷി ( (81) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1997ല്‍ മദര്‍ തെരേസയുടെ മരണത്തെ തുടര്‍ന്നാണ് സിസ്റ്റര്‍ നിര്‍മല മദര്‍ സുപ്പീരിയര്‍ ജനറലായത്.
ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഹൈന്ദവ കുടുംബത്തില്‍ 1934ല്‍ ജനിച്ച നിര്‍മല ക്രിസ്ത്യന്‍ മിഷനറി സ്കൂളില്‍ നിന്ന് വിദ്യാഭ്യാസം നടത്തി. പിന്നീട് െ്രെകസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. കൊല്‍ക്കത്ത, പനാമയിലും മിഷനറി പ്രവര്‍ത്തനം നടത്തി.
1976ല്‍ മിഷനറീസ് ഒഫ് ചാരിറ്റിയുടെ ശാഖകള്‍ നിര്‍മല ആരംഭിച്ചു. മദര്‍ തെരേസ മരിച്ച് ആറു മാസത്തിന് ശേഷമാണ് മിഷനറിയുടെ സുപ്പീരിയര്‍ പദവിയില്‍ നിര്‍മല എത്തുന്നത്. തുടര്‍ന്ന്, മദര്‍ തെരേസ നടത്തി വന്നിരുന്ന സാമൂഹ്യക്ഷേമ പദ്ധതികള്‍ നിര്‍മല ഏറ്റെടുത്ത് ചെയ്യാന്‍ തുടങ്ങി. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിനു നല്കിയ സേവനത്തിനു 2009ല്‍ സിസ്റ്റര്‍ നിര്‍മലയ്ക്കു പത്മവിഭൂഷണ്‍ നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: