കൊല്‍ക്കത്ത: എതിരാളികളെ വെല്ലുവിളിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാബാനര്‍ജിയുടെ അനന്തരവന് അഭിഷേക് ബാനര്‍ജി വെട്ടിലായി. തൃണമുല്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നവരുടെ കണ്ണു ചൂഴ്ന്നെടുക്കുമെന്നും കൈ വെട്ടുമെന്നും പ്രസംഗത്തിനിടെ ഭീഷണിപ്പെടുത്തിയതാണ് അഭിഷേകിന് വിനയായത്.
മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ദല്‍ഹിയില്‍ കഴിവുതെളിയിച്ചവരാണ്. ബംഗാള്‍ ജനതയുടെ വികാരത്തിനു മുറിവേറ്റാല്‍ ഞങ്ങള്‍ അക്കാര്യം അവഗണിക്കില്ല. ഞങ്ങളെ ആരെങ്കിലും തുറിച്ചു നോക്കിയാല്‍ അവരുടെ കണ്ണുകള്‍ ഞങ്ങള്‍ ചൂഴ്ന്നെടുത്ത് റോഡില്‍ കളയും, കൈകള്‍ ഉയര്‍ത്തിയാല്‍ അവ വെട്ടിമാറ്റും എന്നും അഭിഷേക് ബസിര്‍ഹാത്ത് ടൗണില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞു.
ജനുവരിയില്‍ ചന്ദിപ്പൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ വച്ച് ഒരു പാര്‍ട്ടി പ്രവര്ത്തകന് അഭിഷേകിന്റെ മുഖത്ത് അടിച്ചതും വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: