കാലവര്‍ഷം: കേരളാതീരത്ത് ജാഗ്രതാ നിര്‍ദേശം

Tuesday 23 June 2015 12:32 pm IST

തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് കേരളതീരത്ത് 48 മണിക്കൂര്‍ കൂടി ജാഗ്രതാ നിര്‍ദേശം. കാറ്റിന്റെ വേഗം മണിക്കൂറില്‍ 55 വരെ ആകാന്‍ സാധ്യത. മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 25ാം തിയതി വരെ കേരളതീരത്ത് ശക്തമായ കാറ്റും മഴയുമുണ്ടാകും.ഒഡീഷ തീരത്തും മുബൈയ്ക്കു പടിഞ്ഞാറും രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണു ശക്തമായ കാറ്റിനു കാരണമെന്നു തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം, തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കടലാക്രമണം ശക്തമായി തുടരുന്നു. ആലപ്പുഴയില്‍ കടലാക്രമണത്തില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. മലപ്പുറം പരപ്പനങ്ങാടിയില്‍ കനത്ത മഴക്കൊപ്പം ശക്തമായ കടലാക്രമണം ഉണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.