ചെന്നൈ: തൂവാനത്തുമ്പികള്‍ എന്ന സിനമയിലുടെ ശ്രദ്ധേയനായ നടന് അലക്സ് മാത്യു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോട്ടയം സ്വദേശിയായ അലക്സ് മാത്യു ഭാര്യയും രണ്ടു മക്കള്‍ക്കുമൊപ്പം ചെന്നൈയിലായിരുന്നു താമസം.
തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി ഏകദേശം അറുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാഷണല്‍ ഫിലിം അവാര്‍ഡ് ജൂറിയായും സേവമനുഷ്ഠിച്ചു.
ജീവശാസ്ത്രജ്ഞന്‍, വേദിക് ഇന്ത്യ സൊസൈറ്റി, ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ആന്‍ഷ്യന്റ് ഇന്റഗ്രേറ്റീവ് തെറാപ്പീസ്’ എന്നീ സംഘടനകള്‍ സ്ഥാപിച്ചത് അലക്സ് മാത്യൂവാണ്.
ഇരുന്നൂറിലധികം ഡോക്കുമെന്ററികള്‍ നിര്‍മിച്ചിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളെ കുറിച്ചുള്ള ഡോക്കുമെന്ററിയും അതില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: