തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റും മഴയും ശനിയാഴ്ച വരെ തുടരുമെന്നാണ് അറിയിപ്പ്.
വടക്കന്‍ കേരളത്തിലാണ് കനത്ത മഴ പെയ്യുന്നത്. വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് നല്ല മഴ കിട്ടി. തെക്കന്‍ജില്ലകളില്‍ മഴയുടെ ശക്തി കുറവാണ്. വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കും. വടക്കന്‍ ജില്ലകളില്‍ തന്നെയാകും കൂടുതല്‍ മഴ കിട്ടുക. 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. കടല്‍ക്ഷോഭം രൂക്ഷമാകും. മല്‍സ്യതൊഴിലാളികളും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: