മനുഷ്യന്‍ ഈശ്വരനാകും

Tuesday 23 June 2015 9:55 pm IST

വേദാന്തവാക്യം നമുക്ക് ഏകജഗത്തിനെ തന്നിരിക്കുന്നു. ഇന്ദ്രിയങ്ങളില്‍ക്കൂടെ നോക്കുമ്പോള്‍ അതു ജഡപ്രപഞ്ചം, ബുദ്ധികൊണ്ടു നോക്കുമ്പോള്‍ ജീവന്‍; ആത്മാവില്‍ക്കൂടെ നോക്കുമ്പോള്‍ ഈശ്വരനും ദുഷ്ടതയെന്നും പാപമെന്നും ലോകര്‍ പറയുന്ന മൂടുപടങ്ങള്‍ സ്വയം ധരിച്ച മനുഷ്യന്ന് ഇതേ ലോകം പ്രകൃതം മാറി നരകമാകും. ഭോഗകാമനായ മനുഷ്യന്ന് ഇതുതന്നെ രൂപം മാറി സ്വര്‍ഗ്ഗമാകും. സിദ്ധപുരുഷന്ന് ഇതു മാഞ്ഞ് സ്വന്തം ആത്മാവാകും. മനുഷ്യസമുദായത്തിന്റെ ഇന്നത്തെ നിലയില്‍ ഈ മൂന്നു പടവുകളും വേണ്ടിയിരിക്കുന്നു.  ഒന്നു മറ്റൊന്നിനെ നിഷേധിക്കുന്നില്ല. പൂര്‍ത്തിയാക്കുന്നു. അദ്വൈതിയോ ദ്വൈതിയുടെ മതം തെറ്റാണെന്നു പറയുന്നില്ല. അതുശരി; എന്നാല്‍, താണപടിയാണ്. എങ്കിലും ഓരോരുത്തനും അവനവന്റെ ഭാവനപോലെ സത്യമാര്‍ഗ്ഗത്തില്‍ത്തന്നെ ജഗദ്ദര്‍ശനം പൂര്‍ത്തിയാക്കട്ടെ. ആരുടെയും ബുദ്ധി ഭേദിക്കരുത്. ആരുടെയും നില തെറ്റാണെന്നു പറയരുത്. ഓരോരുത്തനെയും അവന്‍ നില്‍ക്കുന്നനിലയില്‍ സഹായിക്കാന്‍ കഴിയുമെങ്കില്‍ കൈകൊടുത്തുയര്‍ത്തുക. അല്ലാതെ, ദ്രോഹിക്കയോ നശിപ്പിക്കയോ ചെയ്യരുത്. ഒടുവില്‍ എല്ലാവരും തത്ത്വം ദര്‍ശിക്കും. സര്‍വ്വകാമങ്ങളും നശിക്കുമ്പോള്‍ മര്‍ത്ത്യന്‍ അമര്‍ത്ത്യനാകും അപ്പോള്‍ മനുഷ്യന്‍ ഈശ്വരനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.