വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ഇംഗ്ലണ്ടും അമേരിക്കയും ക്വാര്‍ട്ടറില്‍

Tuesday 23 June 2015 10:20 pm IST

ഒട്ടാവ: ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടും അമേരിക്കയും ക്വാര്‍ട്ടറില്‍ കടന്നു. ഇന്നലെ നടന്ന പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് നോര്‍വേയെയും അമേരിക്ക കൊളംബിയയെയും പരാജയപ്പെടുത്തിയാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്. നോര്‍വേക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയിച്ചത്. ഒരു ഗോൡന് പിന്നിട്ടുനിന്നശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കൡയുടെ 54-ാം മിനിറ്റില്‍ സ്ലൊവീഗ് ഗുല്‍ബ്രാന്‍ഡ്‌സെന്നിലൂടെ നോര്‍വേ ലീഡ് നേടി. എന്നാല്‍ ശക്തമായി പൊരുതിയ ഇംഗ്ലണ്ട് വനിതകള്‍ 61-ാം മിനിറ്റില്‍ സ്‌റ്റെഫ് ഹൗട്ടനും 76-ാം മിനിറ്റില്‍ ലൂസി ബ്രോണ്‍സും നേടിയ ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇംഗ്ലണ്ട് വനിതകള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഇടംപിടിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കാനഡയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. 27ന് മത്സരം. മറ്റൊരു പ്രീ ക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ 2-0നാണ് അമേരിക്ക കീഴടക്കിയത്. ഗോള്‍വിട്ടുനിന്ന ആദ്യപകുതിക്കുശേഷം 53-ാം മിനിറ്റില്‍ അലക്‌സ് മോര്‍ഗനും 66-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കാര്‍ലി ലിയോഡും അമേരിക്കയുടെ വിജയഗോളുകള്‍ നേടി. 26ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയാണ് അമേരിക്കയുടെ എതിരാളികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.