ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ടീം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോര്‍ച്ചുഗീസ് പ്രതിരോധനിരതാരം താരം മിഗ്വേല്‍ ഗാര്‍ഷ്യയെ നിലനിര്‍ത്തി. ഐഎസ്എല്ലിന്റെ ആദ്യപതിപ്പില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി 13 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ ദേശീയ ഐ ലീഗില്‍ സ്പോര്‍ട്ടിംഗ് ഗോവയുമായി കരാര്‍ ഒപ്പിട്ടു. കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങളില്‍ അവര്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട് പ്രതിരോധനിരയിലെ കരുത്തനായ ഗാര്‍ഷ്യ.
പോര്‍ച്ചുഗീസ് യൂത്ത് ടീമുകൡലെല്ലാം കളിച്ചിട്ടുള്ള മിഗ്വേല്‍ ഗാര്‍ഷ്യ സീരി എ ടീം റെഗ്ഗിനയുടെയും സ്പാനിഷ് ലീഗ് ടീം മയോര്‍ക്കയുടെയും താരമായിരുന്നു. ഐഎസ്എല്‍ ആദ്യപതിപ്പില്‍ ഏറ്റവും പിന്നിലായാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീം ഫിനിഷ് ചെയ്തതെങ്കിലും പ്രതിരോധത്തില്‍ ഗാര്‍ഷ്യ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: