കണ്ണൂര്‍: പുതിയങ്ങാടിയില്‍ എ.വി.എ ഐസ് പ്ലാന്റിലെ അമോണിയം ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് അന്യ സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഐസ് പ്ലാന്റിലെ തൊഴിലാളികളായ അസം ലക്കിപ്പുര്‍ സ്വദേശികളായ പ്രവീണ്‍(30), രാജു (25) , ഡിബിന്‍(22) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് എ. വി. അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഐസ് ഫാക്ടറിയില്‍ ഉഗ്രശബ്ദത്തോടെ അമോണിയ പ്ലാന്റ് പൊട്ടിത്തെറിച്ചത്. പ്രവീണും രാജുവും സംഭവസ്ഥലത്തുവെച്ചും ദിബിന് പരിയാരംമെഡിക്കല്കോളേജ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: