ന്യൂദല്‍ഹി: ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി ബലിദാന ദിവസം രാജ്യമെങ്ങും ആചരിച്ചു. രാജ്യത്തെ വിവിധ ബിജെപി ഓഫീസുകളിലും നഗരങ്ങളിലും പരിപാടികള്‍ സംഘടിപ്പിച്ചു. മഹാനായ നേതാവും ചിന്തകനുമായിരുന്നു ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. തികഞ്ഞ ദേശീയവാദിയായിരുന്ന അദ്ദേഹത്തിന്റെ ചരമദിവസം അദ്ദേഹം രാഷ്ട്രത്തിന് നല്കിയ സേവനങ്ങള്‍ സ്മരിക്കാനുള്ള ദിവസമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മഹാനായ ദേശീയവാദിയും നമ്മുടെ ആദര്‍ശങ്ങളുടെ സ്ഥാപകനുമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബലിദാന ദിവസത്തില്‍ അദ്ദേഹത്തിന് ശതകോടി പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍, ബിജെപിയുടെ മറ്റു സമുന്നത നേതാക്കള്‍, കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ എന്നിവരും ശ്യാമപ്രസാദ് മുഖര്‍ജിക്ക് പ്രണാമങ്ങള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: