കൊച്ചി: വിദ്യാഭ്യാസ മൂല്യച്യുതിക്കും അഴിമതിക്കും നേതൃത്വം കൊടുക്കുന്ന വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍റബ്ബിന്റെ രാജിയാവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടത്തും.
പൊതുവിദ്യാഭ്യാസം അഴിമതിമുക്തമാക്കുക, പാഠപുസ്തക അച്ചടി വിതരണം ഉടന്‍ നടത്തുക, എസ്സി/എസ്ടി വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റ്, ലംപ്സംഗ്രാന്റ് എന്നിവ കാലോചിതമായി വര്‍ധിപ്പിക്കുക, യൂണിവേഴ്സിറ്റി അധ്യാപക അനധ്യാപക നിയമനങ്ങള്‍ രാഷ്ട്രീയ അഴിമതിമുക്തമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതായി എബിവിപി സംസ്ഥാന സെക്രട്ടറി എ. പ്രസാദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: