മോദി സര്‍ക്കാര്‍ @ 1

Tuesday 23 June 2015 11:40 pm IST

ജന്‍ധന്‍, ആധാര്‍, മൊബൈല്‍ (ജാം) മുതലായ നേരിട്ടുള്ള ആനുകൂല്യ വിതരണ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇത് ആനുകൂല്യ വിതരണം ചോര്‍ച്ച ഇല്ലാത്തതും ഗുണഭോക്താക്കളിലേക്കെത്തുന്നതും സൗജന്യവും ആക്കിത്തീര്‍ക്കും. സബ്‌സിഡി കുറയ്ക്കാതെ തന്നെ, സബ്‌സിഡി ചോര്‍ച്ച തടയുന്നതിന് ഇത് ഉപകരിക്കും. ചരക്കു സേവന നികുതി നടപ്പാക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിന് ദേശീയതലത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിനും, ഇതിനായുള്ള ബില്‍ അവതരിപ്പിക്കുന്നതിനും സാധിച്ചു. 2016 ഏപ്രില്‍ ഒന്നു മുതല്‍ പരോക്ഷ നികുതി രംഗത്തെ ലോകോത്തര സംവിധാനമായി ചരക്കു സേവന നികുതി സ്ഥാനം നേടും. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന നികുതികള്‍ക്കു പകരം ഏകീകൃതവും, പൊതുവായതുമായ ആഭ്യന്തര വിപണിയ്ക്ക് രൂപം നല്‍കും. അപകട മരണങ്ങളോ, സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാല്‍ കുടുംബത്തിനും, കുട്ടികള്‍ക്കും സുരക്ഷ നല്‍കുന്നതിനായി ദരിദ്രര്‍ക്കായുള്ള മൂന്ന് സാമൂഹികക്ഷേമ പദ്ധതികള്‍ ആരംഭിച്ചു. പദ്ധതികള്‍ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 6.75 കോടി ജനങ്ങള്‍ പദ്ധതികളില്‍ അംഗമായി. താഴെപ്പറയുന്നവയാണ് ഈ പദ്ധതികള്‍. പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജന: ഒരു രൂപ പ്രതിമാസ തവണയില്‍ (പ്രതിവര്‍ഷം 12 രൂപ) രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് കവറേജ് 18 നും 70 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയിലൂടെ ലഭ്യമാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.