കണ്ണൂര്‍: കണ്ണൂര്‍ കല്യാശേരിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. വാതകചോര്‍ച്ചയില്ല. സംഭവത്തെത്തുടര്‍ന്നു കല്യാശേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിനും ഗവ.പോളിടെക്നിക്കിനും അവധി പ്രഖ്യാപിച്ചു. അഗ്നിശമന സേന, പൊലീസ് വിഭാഗങ്ങള്‍ സംഭവ സ്ഥലത്തുണ്ട്.
ഒരുമാസത്തിനിടെ കേരളത്തിലുണ്ടാകുന്ന രണ്ടാമത്തെ ടാങ്കര്‍ അപകടമാണിത്. കഴിഞ്ഞമാസം കണ്ണൂര്‍ പിണറായിയില്‍ ടാങ്കര്‍ മറിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: