സംസ്ഥാനത്ത് ഇനി മുതല്‍ ഇ-സ്റ്റാമ്പിങ്

Wednesday 24 June 2015 12:12 pm IST

തിരുവനന്തപുരം: മുദ്രപത്ര നിയമഭേദഗതിക്ക് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇനി മുതല്‍ ഇ-സ്റ്റാമ്പിങ് ആയിരിക്കും സംസ്ഥാനത്ത് നടപ്പിലാക്കുക. സീപ്ലെയിന്‍ പദ്ധതിയുമായി മുന്നോട്ടുപോകാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ആരോഗ്യ വകുപ്പ് നിയമിച്ച താല്‍ക്കാലിക ജീവനക്കാരുടെ സേവന കാലാവധി നീട്ടി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളും മാലിന്യ നിര്‍മാര്‍ജ്ജന പ്രക്രിയകളും ശക്തമാക്കാനും മന്ത്രിസഭാ തീരുമാനിച്ചു. കണ്ണൂരില്‍ മണല്‍ മാഫിയയുടെ ആക്രമണത്തിന് ഇരയായ എസ്.ഐ രാജന് നാലു ലക്ഷം രൂപ സഹായം അനുവദിക്കും. കാലവര്‍ഷത്തെ തുടര്‍ന്നുള്ള കടലാക്രമണം നേരിടുന്നതിന് പദ്ധതി തയ്യാറാക്കും. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിതല സമിതിയെ നിയോഗിച്ചു. മുന്‍ ടെന്നീസ് താരം സ്റ്റെഫി ഗ്രാഫിനെ ആയുര്‍വേദ ബ്രാന്‍ഡ് അംബാസിഡറാക്കാനും തീരുമാനമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.