ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ ചേര്‍ത്തല അര്‍ത്തുങ്കല്‍ ജോണ്‍ തോമസ് നല്കിയ കേസില്‍ പ്രതി ബിജു രാധാകൃഷ്ണന് പിഴ ശിക്ഷ വിധിച്ചു. കേസില്‍ ബിജു രാധാകൃഷ്ണന് 1,96,000 രൂപ പിഴയടക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം തടവ് അനുഭവിക്കണം.
അര്‍ത്തുങ്കല്‍ ജോണ്‍ തോമസില്‍ നിന്ന് ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് 1,60,000 രൂപ തട്ടിച്ച കേസിലാണ് ചേര്‍ത്തല മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഈ കേസില്‍ സരിതാ നായര്‍ പ്രതിയല്ല. ഇത് വാദിഭാഗത്തിന്റെ പിഴവാണെന്നാണ് ബിജു രാധാകൃഷ്ണന് പറയുന്നു. കേസില്‍ അപ്പീലിനു പോകുമെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ ബിജുവിനും മറ്റൊരു പ്രതി സരിതാ നായര്‍ക്കും ആറു വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: