ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ജന്മദിനാഘോഷ ചടങ്ങിന്റെ ഭാഗമായി നടത്തിയ ഡിജെ പാര്‍ട്ടിയില്‍ ആവശ്യപ്പെട്ട ഗാനം കേള്പ്പിക്കാത്തതിന് യുവാവ് ഡിജെയെ വെടിവെച്ചു കൊന്നു. അരുണ്‍ വാല്മീകി (30) എന്ന ഡിജെയാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രിയിലാണു സംഭവം. ഇഷു എന്ന യുവാവ് തനിക്ക് ഇഷ്ടപ്പെട്ട ബോളിവുഡിലെ ‘തമാന്ചെ പി ഡിസ്കോ’ എന്ന ഗാനം കേള്‍പ്പിക്കാന്‍ ഡിജെയോട് ആവശ്യപ്പെട്ടു. നിരന്തരം ആവശ്യപ്പെട്ടിട്ടും ഗാനം കേള്‍പ്പിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് രോഷാകുലനായ ഇഷു നാടന്‍തോക്കെടുത്ത് അരുണിന് നേര്‍ക്ക് വെടിവയ്ക്കുകയായിരുന്നു. അരുണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്വര്‍ണ വ്യാപാരിയായ ഹരിയോം ഗുപ്തയുടെ പേരക്കുട്ടിയുടെ ജന്മദിന ആഘോഷങ്ങള്‍ക്കിടയിലാണ് സംഭവം. പ്രതിയെ പിടികൂടിയതായും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: