കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

Wednesday 24 June 2015 3:06 pm IST

കുമളി: കുമളിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാറിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പീരുമേട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഉച്ചയ്ക്ക 1.45 ഓടെ അമ്പത്തിയഞ്ചാം മൈലിലാണ് സംഭവം. കുമളിയില്‍ നിന്നും കോട്ടയത്തേയ്ക്ക് പോയ ബസ്,​ കോട്ടയത്തും നിന്നും വന്ന കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ തിട്ടയിടിഞ്ഞ് 150 അടിയോളം താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബസില്‍ നാല്‍പ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.