തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് രംഗത്ത്. വിഎസ് പറഞ്ഞത് ഫലിതമായി മാത്രമേ കാണുന്നുള്ളുവെന്നു സുധീരന് പറഞ്ഞു. സുധീരന് ഇറച്ചുവെട്ടുകാരനാണെന്ന വിഎസിന്റെ വിമര്‍ശനത്തിനാണു സുധീരന് മറുപടി നല്‍കിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേയും സുധീരന് വിമര്‍ശനം ഉന്നയിച്ചു. വിഎസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറ്റാന്‍ നടക്കുന്നയാളാണ് കോടിയേരി. കേരളത്തിലെ ജനങ്ങളുടെ വികാരമാണു താന്‍ പറഞ്ഞതെന്നും പ്രസ്താവന തിരുത്താന്‍ തയാറല്ലെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: