ന്യൂദല്‍ഹി: പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള രാജ്യത്തെ ആദ്യ ആധുനിക മാതൃകാ അങ്കണ്‍വാടി കേന്ദ്രം ഹരിയാനയിലെ സോണിപത് ജില്ലയിലെ ഹസന്പൂര് ഗ്രാമത്തില്‍ കേന്ദ്ര വനിതാ ശിശുവികസന മന്ത്രി മനേക ഗാന്ധി ഉദ്ഘാടനം ചെയ്തു.
നന്ദ്ഘര് എന്ന പേരിട്ട ഇത്തരം നാലായിരം കേന്ദ്രങ്ങള്‍ രാജ്യത്തൊട്ടാകെ സ്ഥാപിക്കുമെന്ന് അവര്‍ പറഞ്ഞു. നാല് ലക്ഷത്തോളം വനിതകള്‍ക്കും കുട്ടികള്‍ക്കും ഇതിന്റെ പ്രയോജനം ഉണ്ടാകും.
കുഞ്ഞുങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ ആരോഗ്യ പരിപോഷണത്തോടൊപ്പം അമ്മമാരുടെ നൈപുണ്യ വികസനത്തിനുള്ള കേന്ദ്രം കൂടിയായിരിക്കും ഇത്തരം അംഗന്‍വാടികളെന്ന് മനേക ഗാന്ധി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: