മോദി സര്‍ക്കാര്‍ @ 1

Wednesday 24 June 2015 10:34 pm IST

അടിസ്ഥാന സൗകര്യങ്ങള്‍: 2020 ഓടെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കാന്‍ ലക്ഷ്യംവയ്ക്കുന്നു.ഭക്ഷ്യ സുരക്ഷ,മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മണ്ണെണ്ണ/രാസവള സബ്‌സിഡി എന്നിവ തുടര്‍ന്നും ഉറപ്പാക്കും. 2015-16ലെ കേന്ദ്രബജറ്റില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയ്ക്കായി 34,691 കോടി രൂപയും, ഭക്ഷ്യസബ്‌സിഡിയ്ക്കായി 1,24.419 കോടി രൂപയും അനുവദിച്ചു. എല്ലാവര്‍ക്കും ചികിത്സാസൗകര്യവും വിദ്യാലയങ്ങളും ഉറപ്പാക്കും. ഭവനനിര്‍മ്മാണം: 2020 ഓടെ നിലയ്ക്കാത്ത വൈദ്യുതി വിതരണം, ശുദ്ധജലം, ശൗചാലയം എന്നീ സൗകര്യങ്ങളോടെ ആറ് കോടി നഗര, ഗ്രാമീണ ഭവനങ്ങള്‍. പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന: സാമ്പത്തിക ഉള്‍പ്പെടുത്തലില്‍ പുതുയുഗം സൃഷ്ടിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും ബാങ്കിങ് സൗകര്യം ഉറപ്പാക്കുകയും, ഒരോ കുടുംബത്തിനും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സാങ്കേതികവിദ്യയിലൂന്നിയുള്ള പദ്ധതി ജാം ത്രയത്തിന്റെ (ജന്‍ധന്‍ യോജന, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍) ഭാഗമാണ്. എല്ലാ അക്കൗണ്ടുകള്‍ക്കും റൂപേ ക്രെഡിറ്റ് കാര്‍ഡ്, മൊബൈല്‍ ബാങ്കിങ് സൗകര്യവും ലഭ്യമാണ്. ആധാര്‍ അധിഷ്ഠിത പണമടയ്ക്കല്‍ സംവിധാനം ഉപയോഗിച്ചിരിക്കുന്നു. ഇന്‍ഷ്വറന്‍സ് സൗകര്യം ലഭ്യമാണ്.(ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ്, 30,000 രൂപയുടെ ലൈഫ് ഇന്‍ഷ്വറന്‍സ്).കുറഞ്ഞ കാലയളവില്‍ 12.5 കോടിയിലധികം കുടുംബങ്ങളെ സാമ്പത്തിക മുഖ്യധാരയിലേക്കെത്തിച്ചു കൊണ്ട് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.