ഇടുക്കി ഡാം നിറയുന്നു

Wednesday 24 June 2015 10:47 pm IST

ഇടുക്കി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഇടുക്കി ജില്ലയിലെ ഡാമുകള്‍ നിറയുന്നു. നീരൊഴുക്ക് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഡാമുകളുടെ ജലനിരപ്പില്‍ വന്‍വര്‍ദ്ധനവാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടായിരിക്കുന്നത്.ഇന്നലത്തെ കണക്ക് പ്രകാരം ഡാമില്‍ 2336.6 അടി വെള്ളമുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ സമയം 2313.5 അടിയായിരുന്നു ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാളും 23 അടി ജലം കൂടുതലുണ്ട്. 12.4 മില്ലീമീറ്റര്‍ മഴയാണ് ഇടുക്കി ഡാമിന്റെ പരിസരത്ത് ഇന്നലെ പെയ്തത്. മഴ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് നിര്‍മ്മാണശേഷം ആദ്യമായി കല്ലാര്‍കുട്ടി ഡാം കഴിഞ്ഞ ദിവസം തുറന്നിരുന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തിയായി തുടരുന്നതിനാല്‍ ജലനിരപ്പ് വര്‍ദ്ധിച്ചുവരികയാണെന്ന് ഡാം സേഫ്റ്റി അതോരിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.