പരമ്പരാഗത മേഖലയെ റബ്ബര്‍ സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല

Wednesday 24 June 2015 10:50 pm IST

തിരുവനന്തപുരം: റബ്ബര്‍ കൃഷിക്കുള്ള ധനസഹായപദ്ധതിയില്‍ നിന്ന് കേരളവും തമിഴ്‌നാടിന്റെ കന്യാകുമാരി ജില്ലയും ഉള്‍പ്പെടുന്ന പരമ്പരാഗതമേഖലയെ ഒഴിവാക്കിയിട്ടില്ലെന്ന് റബര്‍ ബോര്‍ഡ് അറിയിച്ചു.  പരമ്പരാഗതവും അല്ലാത്തതുമായ എല്ലാ സ്ഥലങ്ങളിലും റബ്ബര്‍ പുതുകൃഷിക്കും ആവര്‍ത്തനക്കൃഷിക്കും ധനസഹായം ലഭ്യമായിരിക്കുമെന്ന് റബര്‍ ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. റബ്ബര്‍ബോര്‍ഡിന്റെ ഫണ്ട് ലഭ്യത അനുസരിച്ച് ധനസഹായപദ്ധതിയുടെ ഒന്നാംഘട്ടം എന്ന നിലയ്ക്കു മാത്രമാണ് പരമ്പരാഗതമല്ലാത്ത മേഖലകളില്‍നിന്നു ധനസഹായത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചത്. പരമ്പരാഗതമേഖലയില്‍ നിന്നുള്ള അപേക്ഷകളും ഉടന്‍ ക്ഷണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.