തളിപ്പറമ്പ്: പരിയാരത്ത് നഴ്സിങ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളി പിടിയിലായി.
ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ദേശീയപാതയോരത്തെ ഹോസ്റ്റലില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്ന ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനിയെയാണ് റോഡരികിലെ കുറ്റിക്കാട്ടില്‍ ബലമായി പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ആള്ക്കാര് ഓടിയെത്തുമ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടു.
പരിയാരത്ത് ജോലി ചെയ്യുന്ന ആസാമിലെ മോറിഗോണ്‍ സ്വദേശി എം.ടി. സൈനുല്‍ ഇസ്ലാമിനെ(25)പിന്നീട് പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ കുറ്റിക്കാട്ടില്‍ നിന്നും പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: