കൊച്ചി: പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ നഗരയുഗ പദ്ധതിയില്‍ കേരളത്തിന് വന്‍ നേട്ടം. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ഉള്‍പ്പടെ 17 നഗരങ്ങളെ അമൃത് നഗരം പദ്ധതി പ്രകാരം വികസിപ്പിക്കും.
രാജ്യത്താകെ വികസിപ്പിക്കുന്ന 100 സ്മാര്‍ട്ട് നഗരങ്ങളില്‍ ഒരെണ്ണം കേരളത്തിലാണ്. കൊച്ചിയാണ് കേരളത്തിലെ സ്മാര്‍ട്ട് സിറ്റി. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി തെരഞ്ഞെടുത്ത 17 നഗരങ്ങളെ അമൃത് നഗരങ്ങളാക്കി മാറ്റും. 2022 ഓടെ എല്ലാവര്ക്കും വീട് പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 48,000 കോടി രൂപ സ്മാര്‍ട്ട് നഗരങ്ങള്ക്കായും, 50,000 കോടി രൂപ അമൃത് നഗരങ്ങള്ക്കുമായും ചെലവിടും.
മൂന്നു ലക്ഷം കോടി രൂപയാണ് എല്ലാവര്ക്കും വീട് പദ്ധതിക്കായി ചിലവിടുക. ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ആകെ നാല് ലക്ഷം കോടി രൂപയാണ് പദ്ധതികള്‍ക്കായി ചെലവിടുന്ന മൊത്തം തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: