ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിനും ഭാര്യയ്ക്കുമെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. അമേഠി സ്വദേശിനിയായ വനിതാ എഎപി പ്രവര്‍ത്തകയുമായി ബന്ധമില്ലെന്ന് വിശ്വാസ് വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് പരാതി നല്കിയ അതേ വ്യക്തി തന്നെയാണ് ഇത്തവണയും പരാതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ താന്‍ ആ വ്യക്തിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും വിശ്വാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: