സംഘര്‍ഷത്തില്‍ 11 പേര്‍ക്ക് പരിക്ക്

Thursday 25 June 2015 7:07 pm IST

മുസാഫര്‍നഗര്‍: സംഘര്‍ഷം നിലനില്‍ക്കുന്ന ഇവിടെ രണ്ട് യുവാക്കള്‍ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്യതിനെ തുടര്‍ന്ന് ഇരുവിഭാങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതിനെതുടര്‍ന്നുണ്ടായ വെടിവെപ്പിലും ലാത്തിച്ചാര്‍ജ്ജിലുമാണ് ഒരു വനിത ഉള്‍പ്പടെ 11 പേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഈ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.