ശമ്പള പരിഷ്‌കരണം ത്വരിതപ്പെടുത്തണം: ഫെറ്റോ

Thursday 25 June 2015 7:31 pm IST

കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഫെറ്റോ ജില്ലാസമ്മേളനം കൊല്ലം മസ്ദൂര്‍ഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉടന്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെറ്റോ ജില്ലാ പ്രസിഡന്റ് ടി.എന്‍. രമേശ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് ശിവജി സുദര്‍ശനന്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം.എസ്.ശ്യാംകുമാര്‍, കെജിഒ സംഘ് സംസ്ഥാനപ്രസിഡന്റ് ഡോ.എന്‍. സോമന്‍, എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ജയപ്രകാശ്, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. കുമാര്‍, നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബി. ബിധു, പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ പ്രസിഡന്റ് കെ. ഓമനക്കുട്ടന്‍പിള്ള എന്നിവര്‍സംസാരിച്ചു. ജില്ലാസെക്രട്ടറി എസ്.കെ. ദിലീപ് കുമാര്‍ കെ. രാമകൃഷ്ണപിള്ള പി. ഗോപകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.