തൃശൂര്‍: കളമശ്ശേരി, ആലുവ റെയില്വേസ്റ്റേഷനുകള്ക്കിടയിലെ ഒരു പാലത്തിന്റെ തൂണുകള്‍ മാറ്റുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ശനി, തിങ്കള്‍ ദിവസങ്ങളില്‍ എറണാകുളം-തൃശൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഈ മാസം 27, 29, ജൂലായ് 4, 6, 11, 13 തീയതികളിലായിരിക്കും നിയന്ത്രണം.
എറണാകുളം ജംഗ്ഷനില്‍ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടുന്ന ഗുരുവായൂര്‍ പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍: 56370). ഗുരുവായൂരില്‍ നിന്ന് രാവിലെ 9 മണിക്ക് പുറപ്പെടുന്ന തൃശൂര്‍ പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍ :56373).എന്നിവ റദ്ദാക്കും. താഴെപ്പറയുന്ന തീവണ്ടികള്‍ വൈകിയാകും പുറപ്പെടുക. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കുള്ള അമൃതാ എക്സ്പ്രസ്സ് (ട്രെയിന്‍ നമ്പര്‍ 16343) പതിവ് സമയമായ രാത്രി 10.30-ന് പകരം 3 മണിക്കൂര്‍ വൈകി പുലര്‍ച്ചെ 1.30-നായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക.
വെള്ളിയാഴ്ചകളില്‍ രാത്രി 12.30-ന് പുറപ്പെടേണ്ട നിസ്സാമുദ്ദീന്‍ എക്സ്പ്രസ്സ് (ട്രെയിന്‍ നമ്പര്‍: 22653) 70 മിനിറ്റ് വൈകി പുലര്‍ച്ചെ 1.40 നായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. എറണാകുളം ജംഗ്ഷനില്‍ നിന്ന് രാവിലെ 6.45-ന് പുറപ്പെടേണ്ട കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സ് 30 മിനിറ്റ് വൈകി രാവിലെ 7.15-ന് മാത്രമേ പുറപ്പെടൂ.
എറണാകുളം, കളമശ്ശേരി, ആലുവ സ്റ്റേഷനുകളില്‍ 30 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ നിര്‍ത്തിയിടുന്ന വണ്ടികള്‍: തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ്സ് (ട്രെയിന്‍ നമ്പര്‍: 16347)ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സ്(ട്രെയിന്‍ നമ്പര്‍: 12695)മംഗളൂരു-തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസ്സ് (ട്രെയിന്‍ നമ്പര്‍: 16630)ഈ ദിവസങ്ങളിലെ ചെന്നൈ എഗ്മൂര്‍ – ഗുരുവായൂര്‍ എക്സ്പ്രസ്സ് (ട്രെയിന്‍ നമ്പര്‍ : 16127) തിരുവനന്തപുരം വിട്ടതിന് ശേഷം 2 മണിക്കൂര്‍ വരെ വൈകാനിടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: