ചെന്നിത്തലയുടെ നടപടി കോടതിയലക്ഷ്യം: വിഎസ്

Thursday 25 June 2015 8:15 pm IST

തിരുവനന്തപുരം: സരിത എസ്. നായര്‍ തടവില്‍ കഴിയുന്ന സമയത്ത് അട്ടക്കുളങ്ങര വനിതാ സബ്ജയിലിലെ സന്ദര്‍ശക രജിസ്റ്ററില്‍ തിരിമറി നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നടപടി സബോര്‍ഡിനേറ്റ് ജുഡീഷ്യറിയോടുള്ള അവഗണന ആണെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍. സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എന്‍.വി. രാജുവിനെതിരെ പ്രമുഖ അഭിഭഷകന്‍ ജയശങ്കര്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി നടപടിയെടുത്തുകൊണ്ടിരിക്കുകയാണ്. കേസിലെ മുഖ്യ തെളിവാണ് അട്ടക്കുളങ്ങര വനിതാ ജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ സോളാര്‍ ജൂഡീഷ്യല്‍ കമ്മീഷന് മുമ്പാകെ ഹാജരാക്കുകയും ചെയ്തു. അതില്‍ ഗുരുതരമായ വെട്ടിത്തിരത്തലുകള്‍ നടത്തുകയും, പേജുകള്‍ തന്നെ കീറിക്കളയുകയും വീണ്ടും ബൈന്റ് ചെയ്തതായും കമ്മീഷന്‍ കണ്ടെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രജിസ്റ്ററിനെ സംബന്ധിച്ച് ജയില്‍ ഡിഐജിയെക്കൊണ്ട് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തീരുമാനിച്ചത് കോടതിയലക്ഷ്യമാണ്. ഇത് പ്രതികളെ സഹായിക്കുന്നതിനും, കേസ് അട്ടിമറിക്കുന്നതിനും വേണ്ടിയുള്ള ശ്രമമാണെന്നും വിഎസ് വാര്‍ത്താകുറുപ്പില്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.