തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിത എസ് നായര്‍ തടവില്‍ കഴിയുന്ന സമയത്ത് അട്ടക്കുളങ്ങര വനിതാ സബ്ജയിലിലെ സന്ദര്‍ശക രജിസ്റ്ററില്‍ തിരിമറി നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ഇത്തരമൊരു വാര്‍ത്തയെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പരിശോധിച്ച് വിവരം അറിയിക്കാന്‍ ജയില്‍ ഡിജിപിയോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അന്വേഷണം നടത്താന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: