സ്റ്റാവന്‍ഗര്‍ (നോര്‍വേ): നോര്‍വേ ക്ലാസ്സിക്ക് ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ എട്ടാം റൗണ്ടില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററും മുന്‍ ലോക ചാമ്പ്യനുമായ വിശ്വനാഥന് ആനന്ദിന് വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ആനന്ദ് നോര്‍വീജിയന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജോണ്‍ ലുവിക് ഹമ്മറിനെയാണ് പരാജയപ്പെടുത്തിയത്.
വെള്ളക്കരുക്കള്‍കൊണ്ട് കളിച്ച ആനന്ദ് 36 നീക്കങ്ങള്‍ക്കൊടുവിലാണ് വിജയം കണ്ടത്. ടൂര്‍ണമെന്റില്‍ ആനന്ദിന്റെ മൂന്നാം വിജയമാണിത്. ഇതോടെ ആനന്ദ് അഞ്ചര പോയിന്റുമായി രണ്ടാം സ്ഥാനം ഒറ്റക്ക് സ്വന്തമാക്കി. ആറ് പോയിന്റുമായി വാസ്ലിന് ടോപ്ലോവാണ് ഒന്നാമത്. ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണും ഇന്നലെ വിജയം നേടി. 40 നീക്കങ്ങള്‍ക്കൊടുവില്‍ ലെവണ്‍ ആരോണിയനെയാണ് കാള്സണ് കീഴടക്കിയത്. 3.5 പോയിന്റുള്ള കാള്സണ് ആറാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: