അമ്പലപ്പുഴയില്‍ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു

Thursday 25 June 2015 10:50 pm IST

അമ്പലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി, എലിപ്പനി, മലേറിയ എന്നിവ പടര്‍ന്നുപിടിക്കുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ രണ്ട് സ്ത്രീകള്‍ക്ക് ഡെങ്കിപ്പനി കഴിഞ്ഞദിവസം സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങള്‍ മുമ്പ് മറ്റു രണ്ടു സ്ത്രീകള്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നതായി മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് യൂണിറ്റ് അധികൃതര്‍ അറിയിച്ചു. ഡെങ്കിപ്പനി ബാധിച്ച നാലു സ്ത്രീകളും ക്ഷീര കര്‍ഷകരാണ്. പുന്നപ്ര തെക്ക് പഞ്ചായത്ത് അറവുകാട് ഭാഗത്ത് തൊഴിലുറപ്പ് തൊഴിലാളിയായ യുവതിക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. രോഗം ഗുരുതരമായതിനാല്‍ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. വണ്ടാനത്ത് അന്യസംസ്ഥാന തൊഴിലാളിയായ യുവാവിന് മലേറിയയും സ്ഥിരീകരിച്ചിച്ചുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.