ബൊഗോട്ട: പ്രശസ്ത ഭാരതീയ ആത്മീയാചാര്യന് ശ്രീ ശ്രീ രവിശങ്കറിന് കൊളംബിയയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരം. ഓര്ഡീന് ഡി ലാ ഡെമോക്രേഷ്യ സൈമണ്‍ ബൊളിവര്‍ അവാര്‍ഡ് നല്‍കിയാണ് അദ്ദേഹത്തെ കൊളംബിയ ആദരിച്ചിരിക്കുന്നത്.
ശാന്തിദൂതന്‍, മധ്യസ്ഥതയിലൂടെ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന മഹദ് വ്യക്തി, അക്രമവും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാന്‍ ശ്രമിക്കുന്ന യോഗാചാര്യന് എന്നീ നിലകളിലുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് ഈ പുരസ്കാരം.
കൊളംബിയന്‍ ജനപ്രതിനിധി സഭാ അധ്യക്ഷന്‍ ഫാബിയോ റൗള്‍ അമിന്‍ സലേം അറിയിച്ചതാണിത്. കൊളംബിയയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരം ലഭിച്ച ശ്രീ ശ്രീ രവിശങ്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുേമാദിച്ചു.
കൊളംബിയ, പെറു, വെനസ്വേല, ഇക്വഡോര്‍, ബൊളീവിയ എന്നീ രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചയാളാണ് സൈമണ്‍ ബൊളിവര്‍. അദ്ദേഹത്തിന്റെ പേരിലുള്ളതാണ് ശ്രീ ശ്രീ രവിശങ്കറിന് ലഭിച്ച പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: