ബിജെപിയുടെ കൊടിമരം നശിപ്പിച്ചതില്‍ നാടെങ്ങും പ്രതിഷേധ പ്രകടനം

Thursday 25 June 2015 11:20 pm IST

വൈപ്പിന്‍: വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ ബിജെപിയുടെ കൊടിമരം വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ ബിജെപി വൈപ്പിന്‍ മണ്ഡലം കമ്മറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ ദിനത്തില്‍ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രകടനവും, യോഗവും നടന്നു. എടവനക്കാട് പഞ്ചായത്തില്‍ എഇഒ ബസ് സ്റ്റോപ്പില്‍ നിന്നും ആരംഭിച്ച പ്രകടനം വാച്ചാക്കലില്‍ സമാപിച്ചു. പ്രകടനത്തിന് എ.പി. സുധീഷ്, പി.സി. ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി. യോഗം ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ടി. ബിനീഷ് ഉദ്ഘാടനം ചെയ്തു. അഡ്വ: കെ. എസ്. ഷൈജു, സി.കെ. പുരുഷോത്തമന്‍, ഷാജി കളത്തില്‍, കെ. വേലായുധന്‍, സുശീല്‍ ചെറുപുള്ളി എന്നിവര്‍ പ്രസംഗിച്ചു. കുഴുപ്പിള്ളിയില്‍ നടന്ന പ്രകടനത്തിന് വി.എസ്. രജീവ്, പി.എ. അജീഷ് എന്നിവര്‍ നേതൃത്വം നല്‍കി. നിയോജകമണ്ഡലം ജന. സെക്രട്ടറി എ.എസ്. ബാബു യോഗം ഉദ്ഘാടനം ചെയ്തു. വി.ജി. ബാലകൃഷ്ണന്‍ പ്രസംഗിച്ചു. ഞാറക്കലില്‍ നടന്ന പ്രകടനത്തിന് എ.ജി. രാഗേഷ്, പി.പി. പ്രേംജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. യോഗം മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. സെല്‍വന്‍, പി.എസ്. അഖില്‍ എന്നിവര്‍ പ്രസംഗിച്ചു. വൈപ്പിനില്‍ നടന്ന പ്രകടനത്തിന് പി.പി. നിധിന്‍, പി. എന്‍. രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. യോഗം ജില്ലാ സമിതി അംഗം ടി.ജി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എളങ്കുന്നപ്പുഴയില്‍ നടന്ന പ്രകടനത്തിന് എ.ബി. ഉദയന്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.