ലണ്ടന്‍: പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും കൂടിക്കാഴ്ച നടത്തിയെന്ന് മുന്‍ ഐപിഎല്‍ കമ്മീഷ്ണര്‍ ലളിത് മോഡി.കഴിഞ്ഞ വര്‍ഷം വിദേശത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്താണ് കൂടിക്കണ്ടതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഗാന്ധി കുടുംബത്തെ ലണ്ടനില്‍ വച്ച് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അവര്‍ക്കൊപ്പം ഡി.എല്‍.എഫിന്റെ മാനേജിംഗ് ഡയറക്ടര്‍ ടിമ്മി സിറാനയും ഉണ്ടായിരുന്നു. അയാളുടെ കൈവശം എന്റെ നന്പര് ഉണ്ട്. അവര്‍ക്ക് എന്നെ വിളിക്കാവുന്നതേയുള്ളു മോഡി ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: