ജ: വി.പി.മോഹന്‍കുമാറിണ്റ്റെ വീട്ടില്‍ 4.25 ലക്ഷം കവര്‍ന്നു

Thursday 30 June 2011 7:03 pm IST

കാഞ്ഞങ്ങാട്‌: ജസ്റ്റിസ്‌ വി.പി.മോഹന്‍കുമാറിണ്റ്റെ, കാഞ്ഞങ്ങാട്‌ മേലാങ്കോട്ടുള്ള വീട്ടില്‍ നിന്ന്‌ നാലേകാല്‍ ലക്ഷം രൂപ കവര്‍ന്നു. ഇന്നലെ ഉച്ചയ്ക്കാണ്‌ കവര്‍ച്ച നടന്നത്‌. ജസ്റ്റിസ്‌ വി.പി.മോഹന്‍കുമാറും പത്നി ഓമനയും ബാംഗ്ളൂരിലാണ്‌. പത്നി കോടോത്ത്‌ ഓമനയമ്മയുടെ, സഹോദരന്‍ കൊട്ടോടിയിലെ മാധവന്‍ നായരുടെ മകള്‍ പ്രിയയും രണ്ട്‌ കുട്ടികളുമാണ്‌ ഇപ്പോള്‍ ഈ വീട്ടില്‍ താമസം. പ്രിയയുടെ ഭര്‍ത്താവ്‌ പയ്യന്നൂറ്‍ സ്വദേശി മനോജ്‌ ഗള്‍ഫിലാണ്‌. ഇവരുടെ ബന്ധു മാവുങ്കാലില്‍ താമസിക്കുന്ന കസ്റ്റംസ്‌ ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണണ്റ്റെ ഭാര്യ ബിന്ദു, ഇന്നലെ രാവിലെ കാഞ്ഞങ്ങാട്ടെ ബാങ്കില്‍ നിന്ന്‌ പിന്‍വലിച്ച നാലേകാല്‍ ലക്ഷം രൂപ ജസ്‌ററിസിണ്റ്റെ വീട്ടില്‍ കൊണ്ടുവരികയും പണം പ്രിയയെ ഏല്‍പ്പിച്ചശേഷം ഇരുവരും, കാഞ്ഞങ്ങാട്ടെ സപ്ളൈകോ സ്ഥാപനത്തില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോപ്പോഴാണ്‍കവര്‍ച്ച നടന്നത്‌. ബിന്ദുവില്‍ നിന്ന്‌ കൈപ്പറ്റിയ നാലേകാല്‍ ലക്ഷം രൂപയുടെ പൊതി പ്രിയ, ബെഡ്‌റൂമിലുള്ള ഇരുമ്പ്‌ ഷെല്‍ഫില്‍ പൂട്ടിവെച്ചശേഷം, താക്കോല്‍ ഇതേ മുറിയിലുള്ള ബെഡ്ഡിനടിയില്‍ സൂക്ഷിച്ചശേഷം, ടൌണിലുള്ള സപ്ളൈകോയിലേക്ക്‌ പോയത്‌. വീട്ടു സാധനങ്ങളുമായി ബിന്ദുവും, പ്രിയയും, വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍, അടുക്കളവാതില്‍ തുറന്നിട്ടതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ജസ്റ്റിസിണ്റ്റെ വീടിണ്റ്റെ പിന്‍ഭാഗം ആള്‍പാര്‍പ്പില്ലാത്ത കാടുമൂടിയ സ്ഥലമാണ്‌. വടക്കോട്ട്‌ മുഖമുള്ള ഈ വീടിണ്റ്റെ അടുക്കളഭാഗത്ത്‌ അടച്ചിട്ടിരുന്ന ജാലകത്തിണ്റ്റെ മരഫ്രെയിം, കഠാര ഉപയോഗിച്ച്‌ താഴെയും, മുകളിലും ചുരണ്ടിയെടുത്താണ്‌ ജാലകം തുറന്നതെന്ന്‌ കരുതുന്നു. പ്രിയയുടെയും മക്കളുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നുവെങ്കിലും, ഭാഗ്യം കൊണ്ട്‌ ഈ സ്വര്‍ണ്ണാഭരണങ്ങളില്‍ കവര്‍ച്ചക്കാരണ്റ്റെ കണ്ണുപതിഞ്ഞില്ല. രാധാകൃഷ്ണന്‍, ഭൂമി വാങ്ങാന്‍ വേണ്ടിയുള്ള മുന്‍കൂറ്‍ തുക നല്‍കാനാണ്‌ നാലേകാല്‍ ലക്ഷം രൂപ ബാങ്കില്‍ നിന്ന്‌ പിന്‍വലിച്ച്‌ ഭാര്യ ബിന്ദുവിനെ ഏല്‍പ്പിച്ചത്‌. ബാങ്കില്‍ നിന്ന്‌ പണം പിന്‍വലിച്ചതും ബിന്ദു ജസ്റ്റിസ്‌ മോഹന്‍കുമാറിണ്റ്റെ വീട്ടിലെത്തുന്നതും, കവര്‍ച്ചക്കാരന്‍ പിന്തുടര്‍ന്ന്‌ നിരീക്ഷിച്ചതായി സംശയിക്കുന്നു. കാഞ്ഞങ്ങാട്‌ പോലീസ്‌ കേസ്സെടുത്ത്‌ അന്വേഷിച്ചുവരുന്നു. ഉയര്‍ന്ന പോലീസില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.