കോതമംഗലം അപകടം; മരിച്ച കുട്ടികളുടെ കുടുംബത്തിനു നാലു ലക്ഷം വീതം ധനസഹായം

Friday 26 June 2015 8:56 pm IST

കൊച്ചി: കോതമംഗലത്ത് അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിനു സര്‍ക്കാര്‍ നാലു ലക്ഷം രൂപ ധനസഹായം നല്‍കുമെന്നു റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ക്കാവശ്യമായ ചികിത്സ നല്‍കുന്നതിനും ക്രമീകരണങ്ങള്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ പ്രത്യേകം നിര്‍ദേശം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. പരിസ്ഥിതി സ്‌നേഹികളുടെ എതിര്‍പ്പാണ് ഇത്തരത്തില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനു തടസമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മരിച്ച കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഒഴിവാക്കിയായിരിക്കും മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയെന്നു മന്ത്രി കെ. ബാബു അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.