സൗഖ്യം ഒരു സ്വപ്‌നം

Friday 26 June 2015 9:39 pm IST

ഈ ലോകം എന്നും ഒരു നല്ല ഇടമായിരുന്നു. ഈ ലോകം എപ്പോഴും ഒരു നല്ല ഇടമായിത്തന്നെ ഇരിക്കുന്നു. ഈ അസ്തിത്വത്തെക്കുറിച്ച്, മറ്റു ഗ്രഹങ്ങളെക്കുറിച്ച്, നമുക്കുള്ള അല്പം അറിവുകളില്‍ നിന്ന് നമുക്കറിയാം. മറ്റുള്ള ഇടങ്ങളെ അപേക്ഷിച്ച് ഈ ഭൂമി എത്ര മഹത്തരമായ ഒരു ഇടമാണെന്ന്. അവബോധമില്ലായ്മയുടെ പാരമ്യത്തില്‍, ഈ അതിമോഹക്കാരായ വിഡ്ഢികള്‍ മറ്റു ജീവജാലങ്ങളെ കശാപ്പു ചെയ്യുന്നതിലേര്‍പ്പെട്ടു; അത് മനുഷ്യന്റെ സൗഖ്യത്തിനുതകുമെന്ന് വിചാരിച്ച്. മനുഷ്യന്റെ സൗഖ്യം ഇപ്പോഴും ഒരു സ്വപ്നമാണ്. സംസ്‌കൃതിയുടെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍, അനേകം ജീവരൂപങ്ങളെ കശാപ്പു ചെയ്തുകൂട്ടിയ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുശേഷവും മനുഷ്യസൗഖ്യം വളരെ അകലെയാണ്. പതിനായിരം വര്‍ഷങ്ങള്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഒട്ടും തന്നെ അതിന്റെ അടുത്തല്ല നമ്മള്‍ ഇന്നും. ശാസ്ത്രസാങ്കേതിക വിദ്യകളാല്‍ നമ്മള്‍ ബാഹ്യാവസ്ഥകളെ വളരെ രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. പക്ഷേ എന്നിട്ടും മനുഷ്യസൗഖ്യത്തിലേക്ക് ഒട്ടുംതന്നെ നമ്മള്‍ അടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.