കൊല്‍ക്കത്ത: കുട്ടിക്കടത്തിനിരയായവര്ക്ക് സഹായ പദ്ധതിക്ക് കൊല്‍ക്കത്ത ക്രിസ്തീയ സഭ പ്രത്യേക പുനരധിവാസ പദ്ധതി തയ്യാറാക്കുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് കടത്തി കൊല്‍ക്കത്തയില്‍ വന്നുപെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്കാണ് ഈ സേവനം ലഭ്യമാക്കുകയെന്ന് ബിഷപ് അശോകെ ബിശ്വാസ് പറഞ്ഞു.
ഹൗറാ ജില്ലയില്‍ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ അന്തേവാസികള്‍ക്ക് വിവിധ ജോലികളില്‍ പരിശീലനവും വിദ്യാഭ്യാസവും നല്‍കുമെന്ന് ബിശ്വാസ് അറിയിച്ചു. 50 ലക്ഷം രൂപയുടെ മുതല്‍മുടക്കാണ് തുടക്കത്തില്‍ ഇതിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: